രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് എന്തൊക്കെ കൈവശം കൊണ്ടുവരാം…നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 83

ദോഹ: ഖത്തറിലേക്ക് 50,000 റിയാലിന് മുകളിലുള്ള പണമോ അത്രയും മൂല്യമോ ഉള്ള വസ്തുക്കളുമായി എത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലാണ് ഇക്കാര്യം അറിയിക്കേണ്ടത്.

50,000 റിയാലില്‍ കൂടുതല്‍ വിലയുള്ള പണമോ മറ്റ് വസ്തുക്കളോ കൊണ്ടുപോകുകയാണെങ്കില്‍, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന് കീഴിലുള്ള കസ്റ്റംസ് ഡിസ്‌ക്ലോഷര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ അബ്ദുല്ല ഷഹീന്‍ മുഹമ്മദ് അല്‍-റുമൈഹി പറഞ്ഞു. സുരക്ഷിത യാത്രയുടെ വിവിധ വശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിലേക്ക് കുപ്പികളില്‍ വെള്ളം ഉള്‍പ്പെടെയുള്ള ദ്രാവകം കൊണ്ടുപോകുന്നതിലും യാത്രക്കാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. 100 മില്ലിയില്‍ കൂടുതലുള്ള കുപ്പികള്‍ യാത്രക്കാര്‍ ഒപ്പം കൊണ്ടുപോകാന്‍ പാടില്ല. അതേസമയം ഓരോ കുപ്പിയുടെയും ശേഷി 100 മില്ലിയില്‍ കവിയരുത് എന്ന വ്യവസ്ഥയില്‍ ഒരു ലിറ്റര്‍ ദ്രാവകം കൊണ്ടുപോകാന്‍ സാധിക്കും. കുപ്പികള്‍ 100 മില്ലിയോ അതില്‍ താഴെയോ അളവിലുള്ളതായിരിക്കണം. കുപ്പികളെല്ലാം തുറക്കാനും അടയ്ക്കാനും എളുപ്പമുള്ള ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ വയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഗേജ് പരിശോധിക്കുമ്പോഴോ ഇമിഗ്രേഷന്‍ പരിശോധനയ്ക്കിടെയോ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. തമാശയായി വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. നിരോധിത വസ്തുക്കളോ സ്‌ഫോടകവസ്തുക്കളോ കൈവശമുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരോട് ചോദിക്കാം. അവയ്ക്ക് കൃത്യമായി ഉത്തരം നല്‍കണം. തമാശയില്‍ മറുപടി നല്‍കിയാല്‍, അത് കുഴപ്പത്തിലാക്കുമെന്നും ഉദ്യോസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വിമാനത്താവളത്തിലെ എയര്‍ലൈന്‍ കൗണ്ടറിലെ എയര്‍ലൈന്‍ ജീവനക്കാരുടെ എല്ലാ പതിവ് ചോദ്യങ്ങളും വളരെ ഗൗരവമായി എടുക്കുകയും അതിനനുസരിച്ച് ഉത്തരം നല്‍കുകയും വേണം.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് സഹകരിച്ചില്ലെങ്കില്‍ നിയമലംഘകര്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. യാത്രയ്ക്ക് മുമ്പ്, എല്ലാ രേഖകളും ഫ്‌ലൈറ്റ് റിസര്‍വേഷനുകളും കൈവശമുണ്ടെന്ന് കൃത്യമായും ഉറപ്പാക്കണം. യാത്രക്കാര്‍ അവരുടെ ബാഗുകള്‍ സ്വയം ക്രമീകരിക്കുകയും അതിനുള്ളില്‍ എന്തെല്ലാമാണ് ഉള്ളതെന്ന് പൂര്‍ണ്ണമായി അറിയുകയും വേണം. മറ്റുള്ളവരുടെ സാധനങ്ങളും ബാഗുകളും അതില്‍ എന്താണെന്ന് അറിയാതെ കൊണ്ടുപോകരുത്. കാരണം നിരോധിത വസ്തുക്കള്‍ കടത്താന്‍ പലരും തങ്ങളുടെ സുഹൃത്തുക്കളെ ചൂഷണം ചെയ്‌തേക്കാമെന്നും ക്യാപ്റ്റന്‍ അല്‍-റുമൈഹി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക* – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
People travelling to Qatar with cash or items worth more than QR 50,000 are advised to declare it at the Customs office at the airport, an official from the Ministry of Interior (MoI) has stressed. “If you carry cash or other items which are worth more than QR 50,000, the same may be declared at the Customs Disclosure Office under the General Authority of Customs,” said Capt Abdullah Shaheen Muhammed al-Rumaihi, officer at Airport Security Department. “Passengers should arrange their bags themselves and be fully aware of the contents inside it. Do not carry the belongings and bags of others without the knowledge of its contents because many people may exploit their friends to smuggle prohibited items,” added Capt al-Rumaihi.

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading