അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങളുടെ കരാര്‍ പുതിയ ഏജന്‍സിക്ക് കൈമാറുന്നതിന്റെ ഭാഗമായാണിത്. ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെ സേവനങ്ങള്‍ ലഭ്യമാകില്ല.
ജൂലൈ 1 മുതല്‍ യുഎഇയിലുടനീളമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് ചുമതല പ്രമുഖ യാത്രാ ഗ്രൂപ്പായ ‘അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്’ ഏറ്റെടുക്കുമെന്നും അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതിനാല്‍ നിലവില്‍ സേവനങ്ങള്‍ നല്‍കിവരുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍, എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവ ജൂണ്‍ 25-ന് സര്‍വീസ് അവസാനിപ്പിക്കും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതും നിര്‍ത്തും.
അതേസമയം സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന അഞ്ച് ദിവസങ്ങളിലും അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും നേരിട്ട് ലഭ്യമാകും. അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍: 800 46342 (800 INDIA), വാട്സ്ആപ്പ് നമ്പര്‍: +971 54 309 0571, ഇമെയില്‍: pbsk.dubai@mea.gov.in
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക* – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Indian passport, visa and attestation services in the UAE will be temporarily suspended for five consecutive days, officials said. This is as part of the transfer of the contract for Indian consular services in the UAE to a new agency. The services will be unavailable from June 26 to June 30.
