യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്

1q 84

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും ഒപ്പുവെച്ച കരാറിന്റെ തുടര്‍ചര്‍ച്ച ഇന്ന് നടക്കും. നേരത്തെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച, ജൂണ്‍ 19ന് നടക്കാനിരുന്ന ചര്‍ച്ച മാറ്റിവെയ്ക്കുകയായിരുന്നു. ഖത്തര്‍, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങളുടെ സന്നിധ്യത്തില്‍ തങ്ങളുടെ പ്രതിനിധി സംഘം ഇന്ന്, ഞായറാഴ്ച, ജൂണ്‍ 21ന് യുഎസ് സംഘത്തെ കാണുമെന്ന് ഇറാന്‍ അറിയിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചര്‍ച്ച നടക്കുക. ഒരു ദിവസത്തെ ചര്‍ച്ചയായിരിക്കും നടക്കുകയെന്ന് ഇറാന്‍ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്നോടിയായി സമാധാന കരാറില്‍ മധ്യസ്ഥത വഹിച്ച രാജ്യങ്ങളായ ഖത്തറിന്റേയും പാകിസ്ഥാന്റേയും പ്രതിനിധികളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലെബനന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇന്നലെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിരുന്നു. ഇക്കാര്യത്തിലും ഇന്ന് വ്യക്തതയുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക* – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Iran’s Foreign Ministry has confirmed the US and Iranian delegations will meet in Switzerland in the afternoon along with the Pakistani and Qatari mediation teams.

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading