ദോഹ: ഖത്തറിൽ ഫാക്ടറിയിൽ സ്ഫോടനം. റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയാണ് പൊട്ടിത്തെറിച്ചത്. അപകടം ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
സാങ്കേതിക കാരണങ്ങളെ തുടർന്നാണ് അപകടം. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയാണ്. ഇതുവരെയും പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചോർച്ചകളില്ലാതെ സംഭവം കൈകാര്യം ചെയ്യുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
