ദോഹ: ഖത്തറിലെ എടിഎമ്മുകളില്‍ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. മൂന്നാം സാമ്പത്തിക മേഖല തന്ത്രത്തിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള എടിഎമ്മുകളില്‍ ‘ആപ്പിള്‍ പേ’ വഴി ‘ഹിമ്യാന്‍’ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ഇപ്പോള്‍ സാധിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഫിസിക്കല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാതെ തന്നെ, കാര്‍ഡ് നല്‍കി ബാങ്കിന്റെയോ രാജ്യത്തെ മറ്റ് ബാങ്കുകളുടെയോ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കാനും ബാലന്‍സ് അറിയാനും ഉപഭോക്താക്കള്‍ക്ക് കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക* – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Central Bank announces the availability of cash withdrawal service using the tokenization feature for the National Card "Hayya" via "Apple Pay" on ATMs in the State of Qatar.
