ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പണികിട്ടി

AIR INDIA EXPRESS 1

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ഇലക്ട്രിക്കല്‍ തകരാര്‍. പുറപ്പെടുന്നതിനായി റണ്‍വേിലേക്ക് നീങ്ങിയ വിമാനത്തിലാണ് അപ്രതീക്ഷിതമായി ഇലക്ട്രിക്കല്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. ലൈറ്റുകളും എസികളും നിലച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

ഇന്നലെ, നവംബര്‍ 17ന് ഉച്ചയ്ക്ക്‌ഷേഷം 2.35ന് പുറപ്പെട്ട വിമാനത്തിലാണ് തകരാറുകള്‍ കണ്ടെത്തിയത്. തകരാറുകള്‍ പിന്നീട് പരിഹരിച്ചെങ്കിലും യാത്രക്കാര്‍ വിമാനത്തില്‍ പോകാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വൈകിട്ട് 5.55ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരുമായി ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading