അബുദാബി: മിക്ക മുസ്ലിം രാജ്യങ്ങളിലും ഈ വര്‍ഷത്തെ റമദാന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും. റമദാന്‍ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് വ്യക്തമായി ദൃശ്യമാകുമെന്നും യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) അറിയിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ദൂരദര്‍ശിനി ഉപയോഗിച്ചും അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നഗ്‌നനേത്രങ്ങള്‍ക്കൊണ്ടും ചന്ദ്രക്കല കാണാനാകുമെന്നും സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് ഒദെ പറഞ്ഞു.
ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും. ഷഅബാന്റെ 29-ാം ദിവസം (ഫെബ്രുവരി 28) റമസാന്‍ ഔദ്യോഗികമായി എപ്പോള്‍ ആരംഭിക്കുമെന്ന് നിര്‍ണയിക്കാന്‍ ഔദ്യോഗിക ചാന്ദ്രദര്‍ശന സമിതികള്‍ യോഗം ചേരും. ഈ ദിവസം കണ്ടാല്‍ അടുത്ത ദിവസമാണ് പുണ്യമാസം ആരംഭിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
