മസ്‌കത്ത്: ഒമാനില്‍ ജ്വല്ലറിയില്‍ മോഷണം നടത്തി രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസികള്‍ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മോഷണം നടത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ റോയല്‍ ഒമാന്‍ പോലീസാണ് പിടികൂടിയത്. ഏഷ്യന്‍ പൗരന്മാരായ മൂന്ന് പേരെയാണ് അറസ്റ്റിലായത്.
മത്ര വിലായത്തിലെ ഒരു ജ്വല്ലറിയിലാണ് മോഷണം നടന്നത്. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
