ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം യുണിഫില്‍ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; അപലപിച്ച് ഖത്തര്‍

qatar flag 1

ദോഹ: ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപം ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയുടെ (UNIFIL) വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഖത്തര്‍ അറിയിച്ചു. ലെബനനിലെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ അടിസ്ഥാനപരമായ പങ്ക് വഹിക്കുന്ന സമാധാന സേനയെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണവും ഖത്തര്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങള്‍ക്കനുസൃതമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള യുണിഫില്‍ സേനയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ പുതുക്കിക്കൊണ്ട്, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന് സ്വീകരിക്കുന്ന നടപടികളില്‍ ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading