ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

InShot 20260921 162034554

റിയാദ്∙ സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ (പ്രൈവറ്റ് ഡ്രൈവർ – സായീ ഖാസ്) വീസയിൽ പോകുന്നവർക്ക് ഇന്ത്യയിൽ സ്‌കിൽ ടെസ്റ്റ് (നൈപുണ്യ പരീക്ഷ) നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം’ വഴിയാണ് പരീക്ഷ നടത്തുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു.


അതേസമയം, മറ്റു ഗാർഹിക വീസകൾക്ക് നിലവിൽ ഈ ടെസ്റ്റ് നിർബന്ധമില്ല. ഹൗസ് ഡ്രൈവർ വീസയിലുള്ളവർക്ക് സ്‌കിൽ ടെസ്റ്റ് ഏർപ്പെടുത്തുമെന്ന് മുംബൈ സൗദി കോൺസുലേറ്റും എംബസിയും നേരത്തെ അറിയിച്ചിരുന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. ഇന്നലെ വരെ നിരവധി പേരുടെ വീസ നടപടികൾ പരീക്ഷയില്ലാതെ തന്നെ പൂർത്തിയായിരുന്നു. എന്നാൽ, സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘മുസാനിദ്’ (Musaned) വഴി രാത്രിയോടെ സ്‌കിൽ ടെസ്റ്റ് ഓപ്ഷൻ അപ്‌ഡേറ്റ് ചെയ്തു. ഇനിമുതൽ പരീക്ഷ ജയിക്കാതെ ഹൗസ് ഡ്രൈവർ വീസ സ്റ്റാംപ് ചെയ്യാനാകില്ല.


നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് ഹൗസ് ഡ്രൈവർമാർക്കുള്ള ഏക സ്‌കിൽ ടെസ്റ്റ് കേന്ദ്രമുള്ളത്. അപ്പോയ്ന്റ്മെന്റ് എടുത്ത് പരീക്ഷയ്ക്ക് ഹാജരാകണം.
അഹമ്മദാബാദ്, അജ്മീർ, ബെംഗളൂരു, ഗാസിയാബാദ്, ലക്നൗ, മധുര, മുംബൈ എന്നിവിടങ്ങളിലാണ് രാജ്യത്തെ മറ്റു കേന്ദ്രങ്ങൾ. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. സ്‌കിൽ ടെസ്റ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പാസ്‌പോർട്ട് വിവരങ്ങൾ നൽകിയാണ് അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടത്.

മൂന്ന് വർഷം മുൻപാണ് സൗദിയിലേക്ക് പോകുന്ന ലേബർ കാറ്റഗറി വീസയിലുള്ളവർക്ക് സ്‌കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്. നിലവിൽ ലോഡിങ്-അൺലോഡിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ ലേബർ വീസക്കാർക്കും ടെസ്റ്റ് ആവശ്യമാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

  • ഇന്ത്യൻ എംബസിയിൽ ‘ക്ലർക്ക്’ ജോലി ഒഴിവ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading