കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കില്‍ നിന്ന് 700 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ മലയാളികള്‍ക്കെതിരെ കേരളത്തില്‍ അന്വേഷണം തുടങ്ങി. വായ്പ എടുത്ത ശേഷം ജോലി അവസാനിപ്പിച്ച് നാട്ടിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ദക്ഷിണ മേഖലാ ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. അതിനാല്‍ ലോക്കല്‍ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷണ സംഘത്തിന് കൈമാറും. എറണാകുളം, കോട്ടയം ജില്ലകളിലായി നിലവില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി നല്‍കിയാണ് വലിയ തുക ലോണ്‍ എടുത്തത്. ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിംഗ് കമ്പനി പബ്ലിക് എന്ന സ്ഥാപനത്തില്‍ നിന്ന് 1400ല്‍ അധികം മലയാളികള്‍ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2020 മുതലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. മൂന്ന് മാസം മുമ്പാണ് തട്ടിപ്പ് നടന്ന വിവരം അധികൃതര്‍ കണ്ടെത്തുന്നത്. ഇതില്‍ കൂടുതലും നഴ്‌സുമാരാണ്. ലോണ്‍ എടുത്ത ശേഷം കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
