ദോഹ: ഖത്തറിലെ ഉം അല്‍ ഷെയ്ഫ് മേഖലയെ പ്രകൃതി സംരക്ഷണ കേന്ദ്രമാക്കാന്‍ തീരുമാനം. പാരിസ്ഥിതികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. ഉം അല്‍ ഷെയ്ഫ് പ്രദേശത്തെ പ്രകൃതി സംരക്ഷണ കേന്ദ്രമായി കണക്കാക്കാനും മുത്ത് ഡൈവിംഗ് സൈറ്റുകളും ജൈവ വൈവിധ്യവും സംരക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
രാജ്യത്തിന്റെ വടക്ക് ഭാഗത്താണ് ഉം അല്‍ ഷെയ്ഫ് പ്രദേശം സ്ഥിതിചെയ്യുന്നത്. മുത്ത് വാരലിന് പ്രശസ്തമാണ് ഇവിടം. ഖത്തറില്‍ സമ്പന്നമായ സമുദ്ര പരിസ്ഥിതിയും ഇതിന്റെ സവിശേഷതയാണ്. മത്സ്യം, കക്കയിറച്ചി, പവിഴപ്പുറ്റുകള്‍ തുടങ്ങിയ സമുദ്രജീവികളുടെ സമ്പന്നമായ ആവാസ കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
പ്രദേശത്തെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നടപടികളില്‍ മത്സ്യബന്ധന നിരോധനവും ഉള്‍പ്പെടുന്നുണ്ട്. ഖത്തറിലെ പ്രകൃതിദത്ത മുത്തുച്ചിപ്പി ശേഖരം സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ മൂന്നാം ദേശീയ പദ്ധതി നടപ്പാക്കുന്നതിനും ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്റെ പ്രയോഗത്തിനും അനുസൃതമായാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
