ഹമദ് വിമാനത്താവളത്തില്‍ നിന്ന് മറ്റ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

1q 81

ദോഹ: ഖത്തര്‍ എയര്‍ സ്‌പേസ് ഔദ്യോഗികമായി തുറന്നതിന് പിന്നാലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, ഇന്ന്, ഏപ്രില്‍ 21 മുതല്‍, വിമാനക്കമ്പനികള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്രമേണ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫ്‌ലൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചും ബുക്കിംഗുകള്‍ക്കും അന്വേഷണങ്ങള്‍ക്കും, യാത്രക്കാര്‍ നേരിട്ട് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും ഹമദ് വിമാനത്താവളം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം ബന്ധപ്പെട്ട അധികാരികളുമായും എയര്‍ലൈനുകളുമായും പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടരുകയാണെന്നും നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ പരിഷ്‌ക്കരണത്തിനോ റദ്ദാക്കലിനോ വിധേയമായേക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ദോഹയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ഏപ്രില്‍ 21ന് ഫ്‌ലൈ ദുബായ്, ഏപ്രില്‍ 22ന് എയര്‍ അറേബ്യ, ഏപ്രില്‍ 23ന് ഒമാന്‍ എയര്‍, റോയല്‍ ജോര്‍ദാനിയന്‍, ടാര്‍കോ ഏവിയേഷന്‍, യുഎസ്- ബാംഗ്‌ള എയര്‍ലൈന്‍സ്, ഏപ്രില്‍ 26ന് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ്, ഏപ്രില്‍ 28ന് ഹിമാലയ എയര്‍ലൈന്‍സ് എന്നിങ്ങനെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Hamad International Airport (HIA) stated in an update that, starting April 21, 2026, airline partners are gradually resuming operations at Hamad International Airport, in line with the Qatar Civil Aviation Authority's recent announcement.

You May Also Like