ലൈസന്‍സില്ലാതെ ഓഫറുകള്‍ നല്‍കി; ഖത്തറില്‍ ഡെലിവറി കമ്പനിക്ക് പിഴ

1q 82

ദോഹ: ഖത്തറില്‍ അനധികൃതമായി ഓഫറുകള്‍ പ്രഖ്യാപിച്ച ഡെലിവറി കമ്പനിക്ക് വാണിജ്യ, വ്യവസായ മന്ത്രാലയം പിഴ ചുമത്തി. മുന്‍കൂര്‍ ലൈസന്‍സ് നേടാതെ കിഴിവുകള്‍ നല്‍കിയതിനാണ് നടപടി. രാജ്യത്തെ ഡെലിവറി കമ്പനികളില്‍ ഒന്ന് നടത്തിയ ലംഘനം കണ്ടെത്തിയതായും തുടര്‍ന്ന് QR 10,000 പിഴ ചുമത്തിയതായും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമിനാണ് പിഴ ചുമത്തിയത്. പേര് വ്യക്തമാക്കിയിട്ടില്ല. സ്‌പെഷ്യലൈസ്ഡ് ലൈസന്‍സിംഗ് ആന്‍ഡ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരസ്യ കിഴിവുകള്‍ നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നിയമലംഘകനെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Commerce and Industry, Qatar announced that it had detected a violation by one of the delivery companies, due to advertising discounts without obtaining a prior license. and fined QR 10,000 for violation.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading