ഹമദ് വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ഇനിയും ലഭിച്ചില്ലേ….ഈ നമ്പറുകളില്‍ ബന്ധപ്പെടാം

1q 83

ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ ബാഗേജ് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ നിയന്ത്രണത്തിന് അതീതമായ ഏതെങ്കിലും കാരണത്താല്‍ വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാരുടെ ചെക്കഡ് ബാഗേജുകള്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഹമദ് എയര്‍പോര്‍ട്ട് അറിയിച്ചു.

നിലവില്‍ ഖത്തറിലുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ അറൈവല്‍സ് ഹാളിലുള്ള ബാഗേജ് ഡെലിവറി ഓഫീസില്‍ എത്തി അവരുടെ ചെക്ക്ഡ് ബാഗേജുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കും. വീട്ടിലേക്ക് ചെക്ക്ഡ് ബാഗേജ് എത്തിക്കുന്നതിനായി ബാഗേജ് സേവനങ്ങള്‍ക്കുള്ള +974 4010 1812 അല്ലെങ്കില്‍ +974 4010 5586 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അതേസമയം ദോഹയില്‍ നിന്ന് പുറപ്പെട്ട യാത്രക്കാര്‍ക്ക് അവരുടെ അന്തിമ ലക്ഷ്യസ്ഥാനത്ത് ലഗേജുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ എയര്‍ലൈനില്‍ നേരിട്ട് അവരുടെ ലഗേജ് വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജ് വീണ്ടെടുക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് ബാഗേജ് പോര്‍ട്ടല്‍ വഴി ‘മിഷ്ഹാന്‍ഡില്‍ഡ് ബാഗേജ് ഫോം, പൂരിപ്പിച്ച് നല്‍കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Hamad International Airport, Doha announced what will do after lost checked baggage lost at airport. traveller is currently in Doha and his/her flight has been affected for any reason that is beyond the airport's control, checked baggage will remain securely stored. Qatar Airways passengers are kindly requested to complete the Mishandled Baggage Form via the Qatar Airways baggage portal to select their preferred option for the retrieval of their baggage.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading