അബുദാബി: ഈദ് അല്‍ അദ്ഹ (ബലിപെരുന്നാള്‍) പ്രമാണിച്ച് യുഎഇയില്‍ 1,138 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള തടവുകാര്‍ നല്‍കാനുള്ള പിഴയും അടച്ചുതീര്‍ക്കും.
മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാനും അവരുടെ കുടുംബങ്ങള്‍ക്കൊപ്പം വിജയകരമായ ജീവിതം നയിക്കുന്നതിനും അവസരം നല്‍കിയാണ് മാപ്പ് അനുവദിക്കുന്നത്.
അറഫാ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെ യുഎഇ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിട്ടുണ്ട്.
