ദോഹ: ഖത്തറില്‍ ഈദ് നമസ്‌കാരം 650ലധികം മസ്ജിദുകളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലുമായി നടക്കും. ഈ വര്‍ഷം ഈദ് അല്‍ അദ്ഹ (ബലിപെരുന്നാള്‍) പ്രാര്‍ത്ഥന നടക്കുന്ന പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും പട്ടിക എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പുറത്തിറക്കി.
മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ജൂണ്‍ 16 ന് പുലര്‍ച്ചെ 4:58 ന് പ്രാര്‍ത്ഥന നടക്കും.
