അബുദാബി: ഈദ് അല്‍ അദ്ഹ( ബലിപെരുന്നാള്‍) അവധി ദിവസങ്ങളോട് അനുബന്ധിച്ച് യുഎഇയിലുടനീളം സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ദുബായില്‍ ജൂണ്‍ 15, ശനിയാഴ്ച മുതല്‍ ജൂണ്‍ 18 വരെ ബഹുനില പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പാര്‍ക്കിംഗുകളും സൗജന്യമായിരിക്കും.
ദുബായ് മെട്രോ: മെട്രോയുടെ റെഡ്, ഗ്രീന്‍ ലെയ്‌നുകള്‍ ജൂണ്‍ 14,15 തീയതികളില്‍ രാവിലെ അഞ്ച് മണിമുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും ജൂണ്‍ 16, ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണിവരെയും പ്രവര്‍ത്തിക്കും. ജൂണ്‍ 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മണിമുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും പ്രവര്‍ത്തിക്കും.
ദുബായ് ട്രാം: തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ആറ് മണിമുതല്‍ പുലര്‍ച്ചെ ഒരു മണിവരെ
- ഞായറാഴ്ച രാവിലെ 9 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ
ഷാര്‍ജ:
ഈദ് അല്‍ അദ്ഹ അവധി പ്രമാണിച്ച് ജൂണ്‍ 16 മുതല്‍ 18 വരെ ഷാര്‍ജയില്‍ മിക്ക പൊതു പാര്‍ക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നീല ചിഹ്നങ്ങളാല്‍ തിരിച്ചറിയപ്പെടുന്ന ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സോണുകള്‍ക്ക് പൈസ ഈടാക്കുമെന്നും ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.
