ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ വന്ന് മരിച്ചു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

1q 46

അമേരിക്ക: 15 വര്‍ഷം നീണ്ടുനിന്ന കേസിനൊടുവില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ പിഴ നല്‍കാന്‍ വിധി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡര്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചതാണ് കാന്‍സര്‍ ബാധയ്ക്ക് കാരണമെന്ന് ആരോപിച്ചുള്ള കേസിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചല്‍സ് സ്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ആസ്ബറ്റോസ് എക്‌സ്‌പോഷറുമായി ബന്ധപ്പെട്ട ഒരു കാന്‍സറായ ‘മെസോതെലിയോമ’ ബാധിച്ചാണ് മേ മൂറ് എന്ന സ്ത്രീ മരണപ്പെട്ടത്. മരണത്തില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്തരവാദികളാണ് എന്നി കോടതി കണ്ടെത്തുകയും അപകടത്തിന്റെ നഷ്ടപരിഹാരമായി 16 മില്യണ്‍ ഡോളറും പിഴയായി 950 മില്യണ്‍ ഡോളറും ശിക്ഷവിധിക്കുകയുമായിരുന്നു.

2021ല്‍ 88 വയസ്സുള്ളപ്പോഴാണ് മേ മൂര്‍ മരിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് തുക ലഭിക്കുക. പൗഡര്‍ ഉപയോഗിച്ചാല്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മറച്ചുവെച്ചുവെന്നാരോപിച്ചായിരുന്നു കേസ്. വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് ജെ&ജെയുടെ ആഗോള വ്യവഹാര വൈസ് പ്രസിഡന്റ് എറിക് ഹാസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading