ദോഹ: ഖത്തറിലേക്ക് എയര്‍ കാര്‍ഗോ വഴി മെത്താംഫെറ്റാമൈന്‍, ഷാബൂ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തടഞ്ഞു. തപാല്‍ പാഴ്‌സലുകളിലൊന്നില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ‘ഷാബൂ’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് മെത്താംഫെറ്റാമൈന്‍ കണ്ടെത്തിയത്.
ഫിഷിംഗ് ലൈന്‍ സ്പൂളുകള്‍ക്കുള്ളില്‍ അത്യാധുനിക രീതിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പാഴ്‌സലിനുള്ളില്‍ ഉണ്ടായിരുന്നത്. ഏകദേശം 1.316 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും കസ്റ്റംസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
