ദോഹ: ഖത്തറില്‍ സിവില്‍ ഹ്യൂമന്‍ റിസോഴ്സ് നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ വരുത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി. കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും പൊതുമേഖലാ തൊഴിലാളികളുടെ പ്രകടനം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് അലവന്‍സുകള്‍ ഉള്‍ടൈ പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇത് സംബന്ധിച്ച 2025 ലെ 25-ാം നമ്പര്‍ നിയമം പ്രഖ്യാപിച്ചു.
പുതുക്കിയ നിയമപ്രകാരം, ഖത്തരികള്‍ക്ക് വിവാഹ അലവന്‍സായി ഓരോരുത്തര്‍ക്കും 12,000 ഖത്തര്‍ റിയാലിന്റെ വാര്‍ഷിക വിവാഹ അലവന്‍സ് അവതരിപ്പിച്ചു. 2016 ലെ 15-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന നിയമത്തോടൊപ്പം, 2025 ലെ 34-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ അപ്ഡേറ്റ് ചെയ്തു.
ജനുവരി 1 മുതല്‍ വാര്‍ഷിക വര്‍ദ്ധനവ് സ്റ്റാന്‍ഡേര്‍ഡ് ചെയ്യും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് അവരുടെ ഗ്രേഡ് അലവന്‍സിന്റെ 150 ശതമാനം വരെ വര്‍ദ്ധനവിനും അര്‍ഹതയുണ്ട്. സൂപ്പര്‍ വൈസറി ജീവനക്കാര്‍ക്കും വാര്‍ഷിക പ്രകടന ബോണസുകള്‍ ലഭിക്കും. നോണ്‍-ക്യാഷ് റിവാര്‍ഡുകള്‍ 3,000 ഖത്തര്‍ റിവാര്‍ഡുകളില്‍ നിന്ന് 5,000 ഖത്തര്‍ റിവാര്‍ഡുകളായി ഉയര്‍ത്തുകയും ചെയ്തു. പ്രസവാവധി പൂര്‍ണ ശമ്പളത്തോടെ മൂന്ന് മാസമാക്കി. ഖത്തരികളായ ഇണകള്‍ സര്‍ക്കാര്‍ ജോലിയുള്ളവരാണെങ്കിലും സ്വതന്ത്ര വിവാഹ അലവന്‍സുകള്‍ ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
