തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ക്ക് കേരളത്തിലെ കെഎസ്ആര്‍ടിസി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര. നിയമസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം പ്രഖ്യാപിച്ചു. സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമായിരിക്കും.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കും. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് തന്നെ തീരുമാനം എടുത്ത് പ്രഖ്യാപനം നടത്തുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു. രോഗികളെ സംബന്ധിച്ചടുത്തോളം ഇത് വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബസുകളില്‍ രോഗികള്‍ക്ക് 50 ശതമാനം നിരക്കില്‍ ഇളവുണ്ടായിരുന്നു. ഇതാണ് പൂര്‍ണമായും ഇപ്പോള്‍ സൗജന്യമാക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
