നാട്ടിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തവരുടെ ശ്രദ്ധയ്ക്ക്; സര്‍വീസുകള്‍ക്ക് 26 മുതല്‍ സമയമാറ്റം

air india express 2

മസ്‌കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സമയങ്ങളുടെ സര്‍വീസ് സമയത്തില്‍ മാറ്റം. മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. ഈ മാസം 26 മുതല്‍ ഘട്ടം ഘട്ടമായി പുതിയ സമയം നിലവില്‍ വരും.

മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 26 മുതല്‍ രാത്രി 08.10നാണ് പുറപ്പെടുക. കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്ക് ഉള്ള സര്‍വീസ് വൈകിട്ട് 5.00 മണിക്കും പുറപ്പെടും. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബര്‍ 28 മുതല്‍ ഉച്ചയ്ക്ക് 1.05ന് ആണ് സര്‍വീസ്. തിരിച്ച് കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് രാവിലെ 09.50നും വിമാനം പുറപ്പെടും. യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും യാത്രക്കാര്‍ പുതുക്കിയ സമയങ്ങള്‍ ശ്രദ്ധിക്കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading