ശ്രദ്ധിക്കുക; പെര്‍മിറ്റ് ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ

driving al

റിയാദ്: സൗദിയില്‍ പെര്‍മിറ്റ് ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്ക് ഇനി മുതല്‍ 20,000 റിയാല്‍ വരെ പിഴ ചുമത്തും. സാധുവായ ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. അനധികൃത ടാക്‌സി സര്‍വീസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, യാത്രക്കാരെ വിളിച്ചുകയറ്റുന്ന ‘ഹെയ്‌ലിംഗ്’ രീതിയും പുതിയ നിയമപ്രകാരം കുറ്റകരമാണ്.

യാത്രക്കാരെ വിളിക്കുക, വാഹനത്തില്‍ കയറാന്‍ പ്രേരിപ്പിക്കുക, പിന്തുടരുകയോ തടയുകയോ ചെയ്യുക, യാത്രക്കാരുള്ള പ്രദേശങ്ങളില്‍ ഒത്തുകൂടുക, അല്ലെങ്കില്‍ യാത്രക്കാരെ ലഭിക്കുന്നതിനായി കറങ്ങിനടക്കുക തുടങ്ങിയ അനധികൃത റോഡ് ഗതാഗത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 11,000 റിയാല്‍ വരെ പിഴയും 25 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും. ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയായി വിധിക്കും. വാഹനം പൊതു ലേലത്തില്‍ വില്‍ക്കാനും, സൗദി പൗരനല്ലാത്ത നിയമലംഘകരെ നാടുകടത്താനും സാധ്യതയുണ്ടെന്നും ടി.ജി.എ. വ്യക്തമാക്കി.

ഏതെങ്കിലും വിധത്തിലുള്ള അനധികൃത റോഡ് ഗതാഗത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ നിരീക്ഷിക്കാനുള്ള സംവിധാനവും അതോറിറ്റി ഒരുക്കിയി ട്ടുണ്ടെന്നും ഗതാഗത നിയമലംഘനങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ നല്‍കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ നടപടികള്‍ നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവന നിലവാരം ഉറപ്പാക്കുന്നതിനും ലൈസന്‍സുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading