കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണത്തിന് സ്ഥലം നല്‍കിയ ഭൂവുടമക്ക് ജപ്തി നോട്ടീസ്

kannur airport

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനായി സ്ഥലം നല്‍കേണ്ട ഭൂവുടമക്ക് ജപ്തി നോട്ടീസ്. വൃക്ക രോഗിയായ കാനാട് സ്വദേശി നസീറയ്ക്കാണ് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്.

2017ലാണ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങിയത്. റണ്‍വേ വികസനത്തിനായി നസീറയുടേത് ഉള്‍പ്പടെ 245 ഏക്കര്‍ ഭൂമി ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടി ഒന്നും ഉണ്ടായില്ല. ആര്‍ക്കും നഷ്ടപരിഹാരവും ലഭിച്ചില്ല. അതിനിടെ വൃക്ക രോഗിയായ നസീറ ചികിത്സയ്ക്കായി ബാങ്കില്‍ നിന്ന് വായ്പ എടുത്തു. നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയില്‍. പണം കിട്ടിയില്ലെന്ന് മാത്രമല്ല വിമാനത്താവളത്തിനായി ലിസ്റ്റ് ചെയ്ത സ്ഥലമായതിനാല്‍ ഭൂമിയും വീടും വില്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് പരാതി.

സംഭവത്തില്‍ ഇടപെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. ജപ്തി നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വായ്പ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നസീറയുടെ ഭൂമി അവര്‍ക്ക് തന്നെ കൈമാറണമെന്നാണ് കത്തിലെ ആവശ്യം. ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നതിനാല്‍ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. വിഷയം ഗൗരവത്തില്‍ കണ്ട് നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
നടന്ന്

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading