സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തിരുത്താന്‍ നവംബര്‍ 14 മുതല്‍ അവസരം

ദുബായ്: 2025-26 അധ്യയന വര്‍ഷത്തേക്കുള്ള 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സിബിഎസ്ഇ വെബ്‌സൈറ്റിലെ പരീക്ഷാ സംഗം പോര്‍ട്ടല്‍ വഴി വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ തെറ്റില്ലാതെ സ്‌കൂളുകള്‍ ചേര്‍ക്കണം.

10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ആദ്യ ഔദ്യോഗിക നടപടിക്രമമാണ് ഈ രജിസ്‌ട്രേഷന്‍. രജിസ്റ്റര്‍ ചെയ്ത ശേഷം വിവരങ്ങള്‍ ഒന്നുകൂടി പരിശോധിച്ച് നവംബര്‍ 14 മുതല്‍ 28 വരെ തിരുത്താനും അവസരമുണ്ട്.

രജിസ്‌ട്രേഷന്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 75 ശതമാനം ഹാജരുണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം, പേര്, ജനന തീയതി തുടങ്ങി വ്യക്തിഗത വിവരങ്ങള്‍ തെറ്റുകൂടാതെ രേഖപ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെയോ രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ പേരുകളില്‍ ചുരുക്കെഴുത്ത് പാടില്ല, തുടര്‍ മൂല്യനിര്‍ണയ സംവിധാനത്തില്‍ കുട്ടികളെ സമഗ്രമായി വിലയിരുത്തണം,

മറ്റൊരു വിദ്യാഭ്യാസ ബോര്‍ഡില്‍ വിദ്യാര്‍ത്ഥി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം, അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം, രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെരിഫിക്കേഷന്‍ സ്ലിപ്പുകള്‍ നല്‍കും, വിവരങ്ങളുടെ കൃത്യത പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം, വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശദീകരിച്ചുകൊടുക്കുകയും വേണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading