ഗള്‍ഫ് രാജ്യങ്ങളിലെ ‘കാരിഫോര്‍’ അടച്ചുപൂട്ടുന്നോ?

1q 52

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ സ്റ്റോറുകളും കാരിഫോര്‍ അടച്ചുപൂട്ടി. ബഹ്റൈനിലെ നിന്ന് കാരിഫോര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കുവൈത്തിലെ അപ്രതീക്ഷിത അടച്ചുപൂട്ടല്‍ കമ്പനി പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഒമാനില്‍ നിന്നും 2024 നവംബറില്‍ ജോര്‍ദാനില്‍ നിന്നും നേരത്തെ കാരിഫോര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

മിഡില്‍ ഈസ്റ്റില്‍ കാരിഫോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള എക്സ്‌ക്ലൂസീവ് അവകാശം ദുബായ് ആസ്ഥാനമായുള്ള മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിനാണ്. എന്നാല്‍ എന്തുകൊണ്ടാണ് പ്രമുഖ സ്ഥാപനം അടച്ചുപൂട്ടുന്നതെന്ന് ഇതുവരേയും അധികൃതര്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍ കാരിഫോര്‍ അടച്ചുപൂട്ടിയതിന് പിന്നാലെ റീട്ടെയ്ല്‍ ബ്രാന്‍ഡായ ‘ഹൈപ്പര്‍മാക്‌സ്’ ബഹ്‌റൈനില്‍ അവതരിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading