പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍

1q 23

അജ്മാന്‍: അജ്മാനില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി അജ്മാന്‍ സര്‍ക്കാര്‍. ഇനിമുതല്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ കനത്ത പിഴ ഈടാക്കും. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അപകടകരവും അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ളതുമായ വസ്തുക്കളായതിനാല്‍, ഇത്തരം വാഹനങ്ങള്‍ക്ക് ജനവാസ കേന്ദ്രങ്ങളിലോ അധികൃതര്‍ നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെയോ പാര്‍ക്ക് ചെയ്യാനോ നിര്‍ത്താനോ അനുവാദമില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയും മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടി വരുമെന്നും അജ്മാന്‍ സുപ്രീം എനര്‍ജി കമ്മിറ്റി അറിയിച്ചു.

നിയമലംഘകര്‍ക്ക് ആദ്യ ഘട്ടത്തില്‍ 5,000 ദിര്‍ഹം പിഴ ഈടാക്കും. രണ്ടാം തവണ 10,000 ദിര്‍ഹവും മൂന്നാം തവണ 20,000 ദിര്‍ഹം പിഴ ചുമത്തും. കൂടാതെ, വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. വാഹനം പിന്നീട് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ലേലത്തില്‍ വില്‍ക്കും. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചാല്‍ പെട്രോളിയം വ്യാപാരത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാനുള്ള അധികാരവും കമ്മിറ്റിക്കുണ്ട്. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു നിയമലംഘനവും ഉടന്‍ തന്നെ ഉടമയുടെ ചെലവില്‍ നീക്കം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ തീരുമാനം പ്രാബല്യത്തില്‍ വന്ന് 30 ദിവസത്തിനുള്ളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading