ദോഹ: ഖത്തറിലെ അല്‍ ഖോറില്‍ ആദ്യത്തെ ബഹിരാകാശ ഉല്‍ക്കാശില കണ്ടെത്തല്‍. ഖത്തര്‍ സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സസ് ആന്‍ഡ് ജ്യോതിശാസ്ത്രത്തിന്റെ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ജാബര്‍ അല്‍ താനിയാണ് ഇക്കാര്യം അറിയിച്ചത്.
അല്‍ ഖോര്‍ നഗരത്തില്‍ ‘സ്‌പേസ് ഗ്ലാസ്’ എന്നും അറിയപ്പെടുന്ന ടെക്‌റ്റൈറ്റ് ഇനത്തിലുള്ള ആദ്യത്തെ ഉല്‍ക്കാശിലയാണ് കണ്ടെത്തിയത്. കടല്‍ത്തീരത്തിനടുത്തുള്ള പാറകള്‍ക്കിടയില്‍ നിന്നാണ് ഉല്‍ക്കാശില കണ്ടെത്തിയത്. ‘ടെക്‌റൈറ്റ്’ എന്നറിയപ്പെടുന്ന കോസ്മിക് ഗ്ലാസാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. നേരത്തെ 30ലധികം ഉല്‍ക്കാശിലകള്‍ കണ്ടെത്തിയുണ്ടെന്നും ജ്യോതിശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
