ദോഹ: ഖത്തറില്‍ ചില ഫോര്‍ഡ്, ഹോണ്ട വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം. ഫോര്‍ഡ് ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് 2024 ഫോര്‍ഡ് F-150 മോഡലാണ് തിരിച്ചുവിളിച്ചത്. റൂഫിലെ പൊട്ടന്‍ഷ്യല്‍ ഡിഫക്ട് കാരണമാണ് തിരിച്ചുവിളിക്കുന്നത്. ഹെഡ്ലൈനറില്‍ നിന്നോ ഓവര്‍ഹെഡ് കണ്‍സോളില്‍ നിന്നോ ഓവര്‍ഹെഡ് സ്പീക്കറില്‍ നിന്നോ വെള്ളം ഒഴുകി ഇന്റീരിയറിലേക്ക് ഒഴുകിയേക്കാം, സീറ്റ് ഉള്‍പ്പെടെയുള്ള ഇന്റീരിയര്‍ ഭാഗങ്ങള്‍ നനയാന്‍ ഇത് കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍.
ഖത്തറിലെ ഹോണ്ട ഡീലര്‍ഷിപ്പായ DOMASCO- ദോഹ മാര്‍ക്കറ്റിംഗ് സര്‍വീസസ് കമ്പനിയുമായി സഹകരിച്ച് 2016 മുതല്‍ 2020 വരെയുള്ള ഹോണ്ട പൈലറ്റ്, ഒഡീസി, HR-V, സിറ്റി, സിവിക്, അക്കോര്‍ഡ്, CR-V മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഇന്ധന പമ്പ് തകരാറുമൂലമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
