ദോഹ: ഖത്തറിലെ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍. അക്കൗണ്ടന്‍സി/ ബിസിനസ് സ്റ്റഡീസ്, ആര്‍ട്ട്& ക്രാഫ്റ്റ്, ബയോളജി, ഡാന്‍സ്&മ്യൂസിക്, ഫ്രഞ്ച്, മലയാളം, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, തമിഴ്, പ്രൈമറി/ഹോം റൂം ടീച്ചേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ജോലി ഒഴിവുകള്‍. പിജിടി അല്ലെങ്കില്‍ ടിജിടി, ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അനധ്യാപക ഒഴിവുകളും ഉണ്ട്. എച്ച് ആര്‍, റിസപ്ഷനിസ്റ്റ്, ഓഫീസ് സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞത് 3-5 വര്‍ഷം വരെ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധമാണ്.
താല്‍പര്യമുള്ളവര്‍ hr@mesqatar.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
