ലഹരി ഉപയോഗിച്ചാല്‍ പണിപോകും; പരിശോധനയ്ക്ക് വിസമ്മതിച്ചാലും നടപടി; വിമാനത്താവള ജീവനക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി അധികൃതര്‍

1q 144

കുവൈത്ത് സിറ്റി: കുവൈത്തില്‍ എല്ലാ വിഭാഗത്തിലുമുള്ള വിമാനത്താവള ജീവനക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി. കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതരുടേതാണ് നിര്‍ദേശം. കുവൈത്ത് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരെ സമഗ്ര മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡിജിസിഎ നിര്‍ദേശം നല്‍കി.

ലഹരി, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന സൈക്കോട്രോപിക് പദാര്‍ഥങ്ങള്‍, മദ്യം എന്നിവയുടെ സാന്നിധ്യം കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ അവര്‍ ലഹരി ഉപയോഗിക്കുന്നതായി കണക്കാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനയുടെ പകര്‍പ്പുകള്‍ അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ പ്രകാരമുള്ള അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സെപ്റ്റംബര്‍ നാലിനകം ഡിജിസിഎയ്ക്ക് സമര്‍പ്പിക്കണം.

കുവൈത്ത് വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ബന്ധിത മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് അധികൃതര്‍ കടന്നത്. കഴിഞ്ഞയാഴ്ച നടന്ന വിഷമദ്യദുരന്തത്തില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 160 പേരാണ് ചികിത്സ തേടിയത്. ഇവരില്‍ ഇരുപതിലധികം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. പത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading