പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി; യുഎഇയില്‍ വീസ പുതുക്കാന്‍ ഇനി പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം

1q 143

അബുദാബി: യുഎഇയില്‍ അധ്യാപക വിസകള്‍ പുതുക്കുന്നതിനും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി. മുന്‍പ് അധ്യാപക ജോലിക്ക് പ്രവേശിക്കുമ്പോള്‍ മാത്രമായിരുന്നു പൊലീസ് ക്ലിയറന്‍സ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വീസ പുതുക്കുമ്പോഴും നിര്‍ബന്ധമാക്കിയിട്ടുണ്ട്. യുഎഇയില്‍ ഉള്ളവര്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

യുഎഇയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി പണമടച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) എടുക്കാം. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയും വെട്ടിച്ചുരുക്കി. നേരത്തെ 6 മാസം കാലാവധിയുണ്ടായിരുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കാലപരിധി ഇപ്പോള്‍ ഒരു മാസമാക്കി കുറച്ചു. ഒരു മാസത്തിനകം ജോലി അപേക്ഷ അഡെക് അംഗീകരിച്ചില്ലെങ്കില്‍ പുതിയ പിസിസി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 2 വര്‍ഷ കാലാവധിയുള്ള അധ്യാപക ലൈസന്‍സ് കാലാവധി അവസാനിച്ച് 15 ദിവസത്തിനകം പുതുക്കിയില്ലെങ്കില്‍ റദ്ദാകും. ഇതിനകം ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് പുതുക്കണമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.

അതേസമയം നാട്ടില്‍ നിന്ന് പുതുതായി ജോലിക്ക് എത്തുന്നവര്‍ അവരുടെ രാജ്യത്തെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ നയങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിത വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെയും വിദ്യാര്‍ഥികളെ പരിരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading