അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി വിമാനത്താവള അധികൃതരും കസ്റ്റംസും. ലഗേജുകളില്‍ വെയ്ക്കാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയും അധികൃതര്‍ വിശദീകരിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലും ഇവ ബാധകമാണ്.
ക്രിക്കറ്റ് ബാറ്റ്, സ്‌കേറ്റ് ബോര്‍ഡ്, ഫിഷിംഗ് റോഡ് (ചൂണ്ട) തുടങ്ങിയവ ക്യാബിന്‍ ലഗേജില്‍ വെയ്ക്കാന്‍ പാടില്ല. തോക്കിന് സമാനമായ കളിപ്പാട്ടങ്ങള്‍ അമ്പും വില്ലും, ഡാര്‍ട്ടുകള്‍ എന്നിവ ഹാന്‍ഡ് ലഗേജിലും പാടില്ല. ലഹരിമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പോപ്പി വിത്തുകള്‍ക്കും യുഎഇയില്‍ പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തില്‍ ചേര്‍ത്ത രൂപത്തിലായാല്‍ പോലും പോപ്പി വിത്തുകള്‍ കൊണ്ടുവരുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
പന്നിയിറച്ചിയും പന്നിയിറച്ചി ഉല്‍പ്പന്നങ്ങളായ ലാര്‍ഡ്, ജെലാറ്റിന്‍, ബേക്കണ്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും അനുവദിക്കില്ല. കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ പിടികൂടും.
അതേസമയം ഇത്തിഹാദ് എയര്‍വേസ് ഉള്‍പ്പെടെയുള്ള ചില വിമാനക്കമ്പനികള്‍ കടുത്ത മണമുള്ള ചില പഴങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചക്ക, ദുരിയാന്‍, ചമ്പടക് തുടങ്ങിയ പഴങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഡോക്ടറുടെ വ്യക്തമായ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാത്തതും ലഹരി/സൈക്കോട്രോപിക് ഗണത്തില്‍പ്പെടുന്നതുമായ മരുന്നുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. കഞ്ചാവ്, സിബിഡി ഓയിലുകള്‍ എന്നിവയ്ക്ക് രാജ്യത്ത് പൂര്‍ണമായ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ലഹരിമരുന്നുകള്‍, ചൂതാട്ട ഉപകരണങ്ങള്‍, അനുമതിയില്ലാത്ത പുസ്തകങ്ങള്‍/ചിത്രങ്ങള്‍, വ്യാജ കറന്‍സികള്‍, ആനക്കൊമ്പ്, 6 സെന്റീമീറ്റര്‍ കൂടുതല്‍ നീളമുള്ള കത്തികള്‍, സിസര്‍, പടക്കങ്ങള്‍, കംപ്രസ്ഡ് ഓക്‌സിജന്‍ സിലിണ്ടറുകള്‍, അണയ്ക്കുന്നതിനുള്ള ഫയര്‍ എക്സ്റ്റിംഗുഷറുകള്‍, തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍, വിഷവസ്തുക്കള്‍, കെമിക്കലുകള്‍, വ്യാജ ആയുധങ്ങള്‍ എന്നിവയും നിരോധിച്ച വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Airport authorities and customs officials have issued a warning to expatriates and tourists traveling to the UAE. They also detailed the list of items prohibited in luggage. These regulations apply to the airports in Dubai, Abu Dhabi, and Sharjah as well.
