ദോഹ: കടല്‍യാത്രകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സഹായിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏഴ് നിര്‍ദ്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു.
1. യാത്രയ്ക്ക് മുന്‍പ് കാലാവസ്ഥാ പ്രവചനം പരിശോധിക്കുക.
2. വയര്‍ലെസ് ആശയവിനിമയ ഉപകരണം (VHF) ഇന്‍സ്റ്റാള്‍ ചെയ്യുകയും അത് അന്താരാഷ്ട്ര ചാനലില്‍ (16) പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.
3. മറൈന്‍ കോമ്പസ് (marine compass) കൈവശം ഉണ്ടായിരിക്കുക.
4. ലൈഫ് ജാക്കറ്റുകള്‍ ധരിക്കുക.
5. ലൈഫ് ബോയികള്‍ (lifeboys) ഉണ്ടെന്ന് ഉറപ്പാക്കുക.
6. വെള്ളത്തിലിറങ്ങിയാലുടന്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (AIS) പ്രവര്‍ത്തനസജ്ജമാക്കുക.
7. നിയന്ത്രിത മേഖലകളില്‍ നിന്ന് അകന്നുനില്‍ക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior affirmed that adhering to safety requirements on sea voyages enhances accident prevention and ensures safe journeys, wishing everyone safety under the slogan "Your safety matters to us". The ministry advised adhering guidelines for safe sea voyages.
