വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ അന്വേഷണം

1q 67

ദോഹ: ഖത്തറില്‍ ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിക്കുകയും പൊതുഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്ത കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് അറ്റോര്‍ണി ജനറല്‍. ഖത്തര്‍ സ്വദേശിയായ സ്ത്രീക്കെതിരെ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ അന്വേഷണം ആരംഭിച്ചത്. എച്ച്എംസിയുടെ (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍) പേരിലുള്ള വ്യാജ മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി നിര്‍മ്മിച്ചത്.

വിദേശത്തുള്ള വ്യക്തികളുമായി ചേര്‍ന്ന് ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിക്കുകയും അവധി ലഭിക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുകയായിരുന്നു. വ്യാജ മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി പ്രതി വിദേശത്തുള്ള ചിലരുമായി ഗൂഢാലോചന നടത്തിയതായും പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും അടങ്ങുന്ന മറ്റൊരു കൂട്ടം ആളുകള്‍ക്കാണ് പ്രതി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവ സര്‍ക്കാര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കുകയും ചെയ്തതായാണ് കേസ്. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Attorney General Orders the Launch of Investigations into the Forgery of Official Documents and Misappropriation of Public Funds. The Public Prosecution commenced investigations into the case following a report submitted by the Ministry of Interior against a female suspect (a Qatari national). Investigations established that she collaborated with other individuals outside the country to facilitate the acquisition by a number of suspects (also Qatari nationals) of forged medical leave certificates falsely attributed to Hamad Medical Corporation, which were subsequently submitted to government entities to obtain leave.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading