ദോഹ: കാത്തിരിപ്പ് സമയം കുറയ്ക്കുക, പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കുക, ആശുപത്രി സന്ദര്‍ശനങ്ങളില്‍ രോഗികള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുക എന്നിവ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ ആരംഭിച്ച് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (HMC). എച്ച്എംസിയുടെ ‘ലബൈഹ്’ (Lbaih) മൊബൈല്‍ ആപ്ലിക്കേഷനിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. ഇനിമുതല്‍, നിശ്ചയിച്ചിട്ടുള്ള സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്പ് വരെ രോഗികള്‍ക്ക് ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് സ്ഥിരീകരിക്കാവുന്നതാണ്.
അതേസമയം 48 മണിക്കൂര്‍ സമയപരിധി ആരംഭിച്ചാല്‍ അപ്പോയിന്റ്‌മെന്റ് റദ്ദാക്കാനോ സമയം മാറ്റാനോ (rescheduling) ആപ്പിലൂടെ സാധിക്കില്ല. ഈ സമയത്ത് അപ്പോയിന്റ്‌മെന്റില്‍ മാറ്റം വരുത്തേണ്ടവര്‍ ‘നെസ്മാക്’ (Nesma’ak)-നെ 16060 എന്ന നമ്പറില്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
അപ്പോയിന്റ്മെന്റ് ഫീസുകള്‍ ആപ്പിലൂടെ ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഹാര്‍ട്ട് ഹോസ്പിറ്റല്‍, അല്‍ വക്ര ഹോസ്പിറ്റല്‍, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആപ്പിന്റെ സേവനം ഇപ്പോള്‍ ലഭ്യമാണ്. റേഡിയോളജി പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഡോക്ടര്‍ അംഗീകാരത്തിന് ശേഷം മെഡിക്കല്‍ ഫയല്‍ എന്ന വിഭാഗത്തില്‍ ആപ്പിലൂടെ ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Hamad Medical Corporation (HMC) has widened the reach of its Lbaih mobile application with a set of new digital services designed to cut waiting times, strip out paperwork and give outpatients firmer control over their own hospital visits. Patients can now confirm a medical appointment through the app within 48 hours of the scheduled visit.
