ദോഹ: വൃത്തിഹീനമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുശുചിത്വം പാലിക്കാത്തതിനെതിരെയാണ് നടപടി. ‘എന്റെ നഗരം പരിഷ്‌കൃതമാണ്’ എന്ന സംരംഭത്തിന്റെ ഭാഗമായി, പരസ്യങ്ങളും പൊതു ശുചിത്വവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 11 മുതല്‍ 17 വരെ അല്‍ വക്ര മുനിസിപ്പാലിറ്റിയില്‍ 988 പരിശോധനകള്‍ നടത്തി.
824 പരിശോധനകളില്‍ 24 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുമായി ബന്ധപ്പെട്ട 16 നിയമലംഘനങ്ങളും 2017 ലെ 18-ാം നമ്പര്‍ പൊതു ശുചിത്വ നിയമത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ആറ് നിയമലംഘനങ്ങളും കണ്ടെത്തി.
പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2012 ലെ 1-ാം നമ്പര്‍ നിയമം പ്രകാരം രണ്ട് നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് പൊതുശുചിത്വ ലംഘനത്തിന് കനത്ത പിഴയാണ് ഈടാക്കുന്നത്. പൊതുസ്ഥലങ്ങളിലും റോഡുകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് നിയമലംഘനമാണ്. ഇതിന് 25,000 റിയാല്‍ വരെ പിഴ ചുമത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
