റിയാദ്: സൗദി അറേബ്യയിലെ ഓജര്‍ കമ്പനിയിലെ ശമ്പള കുടിശിക വിതരണം ചെയ്തുതുടങ്ങി. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂസഫ് അബ്ദുള്‍റഹ്‌മാന്‍ അല്‍സൈ്വലമിന്റെ ഉടമസ്ഥതയിലുള്ള സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യക്കാരായ മുന്‍ ജീവനക്കാര്‍ക്ക് കുടിശികയായ അവരുടെ സേവനവേതന ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കമ്പനിയിലെ മുന്‍ ജീവനക്കാരനോ മുന്‍ ജീവനക്കാരനായ ആരെയെങ്കിലും അറിയാവുന്നവരോ ആണെങ്കില്‍ ബന്ധപ്പെട്ടവര്‍ അവരുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ (മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, നിലവിലെ വിലാസം) https://ehqaq.sa/saudiogerreq/action/signup/lang/en ലിങ്കില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
