പൊതുസ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിഞ്ഞാല്‍ ‘പിടി’ വീഴും

1q 140

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതു സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിഞ്ഞാല്‍ 500 കുവൈത്തി ദിനാര്‍ (ഏകദേശം 1,42,616 ഇന്ത്യന്‍ രൂപ) വരെ പിഴ ഈടാക്കും. നിരത്തുകളില്‍ പക്ഷികള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം കൊടുക്കുന്നതും കുറ്റകരമണെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഭക്ഷണമോ ഭക്ഷണ അവശിഷ്ടങ്ങളോ നിര്‍ദ്ദിഷ്ട മാലിന്യപെട്ടികളില്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളു. നിരത്തുകളിലേക്ക് ഭക്ഷണങ്ങള്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണ്. നിയമം ലംഘിച്ചാല്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (33) പ്രകാരം, നിയമലംഘകര്‍ക്ക് 500 കുവൈറ്റ് ദിനാര്‍ വരെ പിഴ ചുമത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading