ദോഹ: ഖത്തറിലെ ട്രേഡിംഗ്& സര്‍വീസസ് കമ്പനിക്കെതിരെ നടപടിയെടുത്ത് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. സ്വകാര്യത ലംഘനത്തിനാണ് നടപടി.
സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയിലെ പേഴ്‌സണല്‍ ഡേറ്റാ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തിഗത സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തി. ഏജന്‍സി സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അപര്യാപ്തമായ അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍ മുന്‍കരുതലുകള്‍ എന്നിവ കാരണം, രാജ്യത്തെ വ്യക്തിഗത ഡാറ്റ സ്വകാര്യതാ സംരക്ഷണത്തെക്കുറിച്ചുള്ള 2016 ലെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (8, ക്ലോസ് 3), (13), (14) എന്നിവ കമ്പനി ലംഘിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വ്യക്തിഗത ഡാറ്റ സ്വകാര്യതയുടെ സംരക്ഷണവും നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കുന്നതും ഉറപ്പാക്കാന്‍ നിലവിലുള്ള ഭരണപരവും സാങ്കേതികവും സാമ്പത്തികവുമായ നടപടികള്‍ അവലോകനം ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ശക്തിപ്പെടുത്താനും കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൈബര്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
