ജുമുഅ സമയത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ടില്ലെങ്കില്‍ 10,000 ഖത്തര്‍ റിയാല്‍ പിഴ

commerce ministry 2

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ചകളില്‍, ജുമുഅ സമയത്ത് വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടില്ലെങ്കില്‍ പിഴ ചുമത്തും. ഒന്നാമത്തെ ബാങ്ക് വിളിക്കുന്ന സമയം മുതല്‍ ഒന്നര മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധമായും സ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. അതേസമയം ആശുപത്രികള്‍, ഫാര്‍മസികള്‍, വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കും. 2015 ലെ നിയമം നമ്പര്‍ (5) ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (27) പ്രകാരമായിരിക്കും പിഴ ചുമത്തുക. അതേസമയം വെള്ളിയാഴ്ച ദിവസങ്ങളില്‍ ജുമുഅ പ്രാര്‍ത്ഥന ഒഴികെയുള്ള സമയങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ 24 മണിക്കൂറും കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെന്നും മന്ത്രാലയം സോഷ്യല്‍മീഡയയിലൂടെ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading