ഒമാനില്‍ ജോലി കിട്ടുന്നതിന് കുറച്ച് കഷ്ടപ്പെടേണ്ടിവരും; പുതിയ വീസയ്ക്കും വിസ പുതുക്കലിനും പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധം

1q 121

മസ്‌കത്ത്: ഒമാനില്‍ പുതിയ വീസകള്‍ അനുവദിക്കുന്നതിനും വിസ പുതുക്കുന്നതിനും പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും പ്രഫഷണല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

അക്രഡിറ്റേഷനായി ഒമാന്‍ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സില്‍ അപേക്ഷ സമര്‍പ്പിക്കണം. നിലവിലുള്ള എന്‍ജിനീയര്‍മാരും അക്രഡിറ്റേഷന്‍ നേടിയിരിക്കണം. ഒമാന്‍ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സിന് കീഴിലെ സെക്ടറല്‍ സ്‌കില്‍സ് യൂണിറ്റ് ഫോര്‍ എന്‍ജിനീയറിങ് നല്‍കുന്ന പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുകയോ പുതുക്കുകയോ ചെയ്യുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.

അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റിങ് മേഖലകളിലും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സെപതംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും നിലവിലുള്ളവ പുതുക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ബാധകമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading