ഖത്തറില്‍ മിസൈല്‍ ആക്രമണത്തില്‍ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യും

1q 120

ദോഹ: ഖത്തറില്‍ മിസൈലാക്രമണത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യും. ഇതിനായുള്ള പ്രത്യേക യോഗം ചേര്‍ന്നു. ഇറാനിയന്‍ മിസൈലുകള്‍ തടഞ്ഞതുമൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിഹരിക്കുന്നതിനായി ചുമതലപ്പെടുത്തിയ പ്രത്യേക സംഘം ഇന്ന് രാവിലെ നാഷണല്‍ കമാന്‍ഡ് സെന്ററില്‍ (എന്‍സിസി) ആദ്യ യോഗം ചേര്‍ന്നു.

സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ അംഗീകരിച്ച സംവിധാനങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. ഇതിന്റെ ഭാഗമായി, നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യക്തികളുടെ വിവരങ്ങള്‍ അവലോകനം ചെയ്യും. ‘മെട്രാഷ്’ അപേക്ഷ വഴി നഷ്ടപരിഹാരത്തിനായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ സമര്‍പ്പിച്ച അപേക്ഷകളും അവലോകനം ചെയ്യും. അപേക്ഷകളും അതിലെ വിവരങ്ങളും പരിശോധിക്കും.

നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കൃത്യമായി കാര്യങ്ങള്‍ വിലിയിരുത്തി ഡോക്യുമെന്റേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading