ദോഹ: ഖത്തറില്‍ ഡ്രൈവര്‍മാര്‍ക്ക് രാജ്യത്ത് എത്തിയതിന് ശേഷമുള്ള നേത്ര പരിശോധന ഒഴിവാക്കി. ഡ്രൈവിംഗ് ജോലികള്‍ക്കായി റിക്രൂട്ട് ചെയ്യപ്പെടുന്ന പ്രവാസികള്‍ക്ക് തീരുമാനം ആശ്വാസകരമാണ്.
പ്രവാസികളായ ഡ്രൈവര്‍മാര്‍, അവരുടെ വിസ നടപടിക്രമങ്ങളുടെ ഭാഗമായി ഖത്തര്‍ വിസ സെന്ററില്‍ ആവശ്യമായ നേത്ര പരിശോധന പൂര്‍ത്തിയാക്കുന്നതിനാല്‍ ഖത്തറില്‍ എത്തുമ്പോള്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസ സെന്ററിലെ പരിശോധനാ ഫലം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ലൈസന്‍സിംഗ് വകുപ്പുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
