കൊല്ലം: ശാസ്താംകോട്ട തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി, മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചു. അപകടം സംഭവിച്ച സമയത്തുള്ള സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തെന്നിവീഴാന്‍ പോയപ്പോള്‍ വൈദ്യുത കമ്പിയില്‍ പിടിച്ചു. തുടര്‍ന്നാണ് ഷോക്കേല്‍ക്കുന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് സൈക്കിള്‍ വെക്കാനായി നിര്‍മ്മിച്ചിരുന്ന ഇരുമ്പ് ഷീറ്റ് പാകിയ ഷെഡിന് മുകളിലേക്കാണ് ചെരുപ്പ് വീണത്. ഇത് എടുക്കാനായാണ് മിഥുന്‍ അതിന് മുകളിലേക്ക് കയറിയത്.
കാല്‍ തെന്നിപ്പോയപ്പോള്‍ ഷീറ്റിന് മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയില്‍ തൊടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും റിപ്പോര്‍ട്ട് തേടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
