കുവൈറ്റ് സന്ദര്‍ശിക്കുന്നുണ്ടോ? വിസയ്ക്ക് പുതിയ വിസ പോര്‍ട്ടല്‍ വഴി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

1q 122

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിസ പുതിയ വിസ പോര്‍ട്ടലായ https://kuwaitvisa.moi.gov.kw എന്നതിലൂടെ ഇപ്പോള്‍ ലഭ്യമാകും. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്ഫോമാണിത്. വ്യക്തികള്‍ക്ക് വ്യത്യസ്ത തരം ഇ-വിസകള്‍ക്ക് അപേക്ഷിക്കാനും, അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, വിസ വിവരങ്ങള്‍ പരിശോധിക്കാനും, ഇമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ ആക്സസ് ചെയ്യാനും കഴിയും.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍-അദ്വാനിയുടെ മേല്‍നോട്ടത്തിലാണ് ‘കുവൈത്ത് വിസ’ പ്ലാറ്റ്ഫോം ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിയമപരമായ ടൂറിസ്റ്റ് വിസ, വാണിജ്യ, കുടുംബ, സര്‍ക്കാര്‍ സന്ദര്‍ശന വിസകള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങള്‍ക്കും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സിന്റെ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചായിരിക്കും വിസ അനുവദിക്കുക.

വിവിധ വിസകളുടെ വിശദാംശങ്ങള്‍:

ടൂറിസത്തിനും മറ്റ് വിനോദ ആവശ്യങ്ങള്‍ക്കുമായി കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കാണ് ‘ ടൂറിസ്റ്റ് വിസ ‘. പ്രവേശന തീയതി മുതല്‍ മൂന്ന് മാസം വരെ രാജ്യത്ത് താമസിക്കാന്‍ അനുമതി ലഭിക്കും.

മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുക്കുക, പ്രാദേശിക കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബിസിനസ് ആവശ്യങ്ങള്‍ക്കായി കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികള്‍ക്ക് ‘വാണിജ്യ സന്ദര്‍ശന വിസകള്‍ (കൊമേഴ്‌സ്യല്‍ വിസ) അനുവദിക്കും. ബിസിനസുകാര്‍, വിദേശ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, പ്രധാന കമ്പനികള്‍, ഹോട്ടലുകള്‍ എന്നിവര്‍ക്ക് വിസയ്ക്കായി അപേക്ഷിക്കാം. പ്രവേശന തീയതി മുതല്‍ ഒരു മാസം വരെ ഈ വിസയില്‍ രാജ്യത്ത് നിയമപരമായി തുടരാം.

കുവൈത്തില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഫാമിലി വിസിറ്റ് വിസ അനുവദിക്കും. രാജ്യത്തെ താമസക്കാരുടെ ബന്ധുക്കള്‍ക്ക് അപേക്ഷിക്കാം. രാജ്യത്ത് താമസിക്കുന്ന ഒരു കുടുംബാംഗം വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന തീയതി മുതല്‍ ഒരു മാസം വരെ രാജ്യത്ത് താമസിക്കാം.

അന്താരാഷ്ട്ര സമ്മേളനങ്ങളിലോ ഉഭയകക്ഷി സര്‍ക്കാര്‍ മീറ്റിംഗുകളിലോ പങ്കെടുക്കുന്നത് പോലുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കുവൈത്ത് സന്ദര്‍ശിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ വിസിറ്റ് വിസ അനുവദിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ വിസ അനുവദിക്കുന്നത്. നിര്‍ദ്ദിഷ്ട നയതന്ത്ര പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായിരിക്കും വിസ നല്‍കുക. പ്രവേശന തീയതി മുതല്‍ ഒരു മാസം വരെ കാലാവധിയുണ്ട്.

അതേസമയം വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ പാസ്പോര്‍ട്ടിന് കുറഞ്ഞത് 6 മാസത്തേക്ക് സാധുതയുണ്ടായിരിക്കണം. രാജ്യത്തെ വിസാ നയം പരിശോധിച്ച് മാത്രമേ ഓരോ രാജ്യക്കാര്‍ക്കും വിസ അനുവദിക്കുകയുള്ളൂ. വിസയുടെ തരം, അനുബന്ധ രേഖകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും വിസ പ്രോസസ്സിംഗ് സമയം. ഓരോ വിസകള്‍ക്കും ഇത് വ്യത്യസ്തമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading