ഫേസ്ബുക്കിലൂടെ വരുമാനം വേണോ? ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കണം, യൂട്യൂബിന് പിന്നാലെ പുതിയ പോളിസിയുമായി ഫേസ്ബുക്കും

1q 123

യൂട്യൂബിന് പിന്നാലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ പോളിസികളുമായി ഫേസ്ബുക്കും. കണ്ടന്റുകളും ഫോട്ടോകളും ഒരു അക്കൗണ്ടില്‍ നിന്ന് കോപ്പി ചെയ്ത് ഉപയോഗിക്കുന്നതിന് ഇനി നിയന്ത്രണങ്ങളുണ്ടാകും. യഥാര്‍ത്ഥ ക്രിയേറ്റര്‍ക്ക് കൃത്യമായ ക്രെഡിറ്റ് കൊടുക്കാതെ കോപ്പി ചെയ്ത പോസ്റ്റോ വീഡിയോയോ, ഫോട്ടോയോ മറ്റൊരു അക്കൗണ്ടില്‍ ഉപയോഗിക്കരുത്. പോളിസി ലംഘിച്ചാല്‍ അക്കൗണ്ടിന്റെ റീച്ച് കുറയ്ക്കുകയും മോണിറ്റൈസേഷന്‍ ഡിസേബിള്‍ ചെയ്യുകയും ചെയ്യും. ചില സാഹചര്യങ്ങളില്‍ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റാകാനും സാധ്യതയുണ്ട്.

യൂട്യൂബും അടത്തിടെ പ്രാബല്യത്തില്‍ കൊണ്ടുവന്ന പോളിസി നയം കണ്ടന്റ് ക്രിയേറ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. ഇതേ സാമ്യത്തിലുള്ളതാണ് ഫേസ്ബുക്ക് പോളിസികളും. ഒറിജിനല്‍ കണ്ടന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് പുതിയ തീരുമാനം. മറ്റുള്ളവരുടെ വീഡിയോകള്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ സ്വന്തം അക്കൗണ്ടില്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് വരുമാനവും ഇനിമുതല്‍ ലഭിക്കില്ല.

സ്വന്തമായി നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ യൂട്യൂബും ഫേസ്ബുക്കും പ്രോത്സാഹിപ്പിക്കൂ. വ്യാജ പ്രൊഫൈലുകള്‍, കോപ്പി ചെയ്ത ഉള്ളടക്കങ്ങള്‍, വ്യാജമായ ഇടപെടലുകള്‍ എന്നിവ വര്‍ദ്ധിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണിത്.

ആദ്യഘട്ടത്തില്‍ തന്നെ 10 മില്ല്യണ്‍ ഫേക്ക് അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായാണ് വിവരം. കോപ്പി കണ്ടന്റുകളും ഡിലീറ്റാകും. ഒരാളുടെ അനുവാദമില്ലാതെ, അവരുടെ ഉള്ളടക്കം ആവര്‍ത്തിച്ച് പങ്കുവെക്കുക, കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ഉപയോഗിക്കുക എന്നിവയെല്ലാം ‘അണ്‍ഒറിജിനല്‍’ ഉള്ളടക്കത്തിന്റെ പരിധിയില്‍ വരും. ഒരു വീഡിയോയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയോ, സ്വന്തമായി ഒരു വാട്ടര്‍മാര്‍ക്ക് ചേര്‍ക്കുകയോ ചെയ്യുന്നത് ‘കാര്യമായ മാറ്റങ്ങളായി’ കണക്കാക്കില്ലെന്നും മെറ്റ വ്യക്തമാക്കി.

അതേസമയം സ്വന്തമായി ഉണ്ടാക്കിയ കണ്ടന്റുകള്‍ക്ക് കുഴപ്പമുണ്ടാകില്ല. ഇനി എതെങ്കിലും കാരണവശാല്‍ മറ്റുള്ളവരുടെ ഉള്ളടക്കം ഉപയോഗിക്കുകയാണെങ്കില്‍, അതില്‍ നിങ്ങളുടെ സ്വന്തം ശബ്ദം നല്‍കുകയോ, ക്രിയാത്മകമായ എഡിറ്റിംഗ് നടത്തുകയോ ചെയ്യണം. കൃത്യമായി ഒറിജനല്‍ കണ്ടന്റ് അക്കൗണ്ടിന് കൃത്യമായ ക്രെഡിറ്റ് നല്‍കുകയും ചെയ്യണം.

മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വാട്ടര്‍മാര്‍ക്കുകളുള്ള ഉള്ളടക്കങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നതും ഒഴിവാക്കണം. തലകെട്ടുകളും ഹാഷ്ടാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. തെറ്റിദ്ധരിപ്പിക്കുന്നതാവരുത്. നിങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതും കൃത്യവുമായിരിക്കണം. വരുമാനം നിലനിര്‍ത്താന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ കൃത്യമായി ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading