റിയാദ്: വിശുദ്ധ റമദാനില്‍ ഉംറ തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മക്കയിലേക്ക് പോകുന്നതിന് 10 ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് സൗദി ആരോഗ്യ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് പകരുന്ന അണുബാധകള്‍ക്കെതിരെ തീര്‍ത്ഥാടകരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് പ്രതിരോധ നടപടി ലക്ഷ്യമിടുന്നതെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സിന്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതിരോധശേഷി നല്‍കുമെന്നും ഉംറ സീസണില്‍ പൊതുജനാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് വീണ്ടും കുത്തിവയ്പ്പ് നല്‍കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.
തിരക്കേറിയ സ്ഥലങ്ങളില്‍ പതിവായി കൈ കഴുകുക, മാസ്‌ക് ധരിക്കുക തുടങ്ങിയ മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും അതോറിറ്റി തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാര്‍ഷിക ഹജ്ജ് തീര്‍ഥാടനം അവസാനിച്ചതിന് ശേഷം ജൂണ്‍ അവസാനത്തോടെ ഉംറ സീസണ്‍ ആരംഭിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
