കൊച്ചി: കൊച്ചിയില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഭക്ഷ്യവസ്തുവെന്ന വ്യാജേന എത്തിയ പാര്‍സലില്‍ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫിനെ (37) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്.
തായ്‌ലന്‍ഡില്‍ നിന്നും കാരക്കാമുറിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലേക്കാണ് വ്യാജ അഡ്രസില്‍ പാര്‍സല്‍ എത്തിയത്. പാര്‍സല്‍ അയച്ച വിലാസത്തിലേക്ക് ഡമ്മി പാര്‍സല്‍ അയച്ചാണ് കസ്റ്റംസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 50 ഗ്രാം കഞ്ചാവും അധികൃതര്‍ പിടികൂടി. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ് വഴിയുളള ഏറ്റവും വലിയ ലഹരി കടത്താണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. കോണ്‍ഫ്‌ളക്‌സ് പാക്കറ്റുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
